ലാ​ലു ​പ്ര​സാ​ദ് യാ​ദവിന് ​വിഷാ​ദ രോ​ഗ​മെന്ന് റി​പ്പോ​ര്‍​ട്ട്

166

റാ​ഞ്ചി : ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു ​പ്ര​സാ​ദ് യാ​ദ​വ് വി​ഷാ​ദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഡോ​ക്ട​ര്‍. ലാ​ലു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​കെ. ശ്രീ​വാ​സ്ത​വ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​യിം​സി​ല്‍ ചി​കി​ത്സ തേടുമ്പോൾത്തന്നെ ലാ​ലു​വി​ന്‍റെ വി​ഷാ​ദ രോ​ഗം സം​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ണ്ടെ​ന്നും ശ്രീ​വാ​സ്ത​വ വ്യക്തമാക്കി. ജയിലിൽകഴിയുന്ന ലാ​ലു​പ്ര​സാ​ദി​നെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

NO COMMENTS