വന്‍ തീപ്പിടിത്തം.

171

പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ നവീകരണം നടന്നുകൊണ്ടിരിക്കെയാണ് വന്‍ തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കത്തീഡ്രലിന്റെ ഗോപുര മണികള്‍ക്ക് മുകളില്‍ വരെ തീ ഉയര്‍ന്നു. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുരം തീപ്പിടത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തെങ്കിലും അപകടത്തിന്റെ ഭാഗമായാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലോകമെമ്ബാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്ര ദാം കത്തീഡ്രല്‍.

നോത്ര ദാം കത്തീഡ്രലില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രാണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവെച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിശമന സേനയും തടഞ്ഞിരിക്കുകയാണ്.

NO COMMENTS