കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

135

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിയി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 19 വര്‍ഷം അധ്യക്ഷസ്ഥാനത്തിരുന്ന സോണിയഗാന്ധി ആരോഗ്യപരമായ കാരണങ്ങളാലാണ് പദവിയൊഴിയുന്നത്. മറ്റാരും മുന്നോട്ടുവരാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും പുതിയ അധ്യക്ഷനാവുകയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അഞ്ചിന് നടക്കുന്ന സൂഷ്മപരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനവുണ്ടാകു.

നാല് സെറ്റ് പത്രികയാണ് രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുകയെന്നാണ് സൂചന.മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരും പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരും നാമനിര്‍ദേശ പത്രികയെ അംഗീകരിച്ച് ഒപ്പുവെയ്ക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനായി കേരളത്തില്‍നിന്നു നാലു സെറ്റ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കും.ഇതിനായി കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഡെല്‍ഹിയിലെത്തിയിട്ടുണ്ട്.

NO COMMENTS