ഖത്തറിലെ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി

150

ദോഹ: അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി.ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടേതാണ് ഉത്തരവ്. ദേശീയ ദിന പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികളാണ് റദ്ദാക്കിയത്. ഡിസംബര്‍ 18നാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY