ജിഷ വധം: പ്രതിയെ പിടികൂടിയത് ഒരു ഭാഗം മാത്രമെന്ന് ലോക്‌നാഥ് ബഹ്‌റ

214

കൊച്ചി: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയത് അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും തെളിവുകള്‍ ശാസ്ത്രീയമായി തെളിയിക്കേണ്ടത് വെല്ലുവിളിയാണെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. മുംബൈയില്‍ നിന്നും മടങ്ങിവരവെ വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി.
പ്രതിയെ പിടികൂടിയത് ആദ്യ പടി മാത്രമാണ്. ശക്തമായ തെളിവുകള്‍ കണ്ടെത്തുന്നതും പ്രോസിക്യൂഷന്‍ നടപടികളുമാണ് പ്രധാനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഡി.ജി.പി പോലീസ് സംഘം വലിയൊരു ദൗത്യമാണ് നിര്‍വഹിച്ചതെന്നും പറഞ്ഞു.

NO COMMENTS

LEAVE A REPLY