ജയ് ശ്രീറാം വിളിച്ചുള്ള ആക്രമണങ്ങൾ‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചു .

127

തിരുവനന്തപുരം: ജയ് ശ്രീറാം വിളിച്ച് മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ‌ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്.

കേരളത്തിൽ നിന്നും കത്തിൽ ഒപ്പുവെച്ച വ്യക്തിയാണ് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടൂരിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിമർശനവും ഉണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സഹിക്കുന്നില്ലെങ്കില്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോകുന്നതാണ് നല്ലതെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കുകയായിരുന്നു.

ഇതിന് പിന്നാലെ വീണ്ടും അതേ കാര്യത്തിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷൺ രംഗത്തെത്തി. തിരുവായ്ക്ക് എതിർവാ ഇല്ലെന്ന് പറയുന്ന കാലമല്ല ഇതെന്നും സാധാരണ പൗരനാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതും പ്രധാനമന്ത്രിയാകുന്നതും സാധാരണ പൗരൻ തന്നെയാണ്. . അവിടെ തിരുവായും എതിര്‍വായുമില്ല. പറയുന്നത് എതിര്‍വായല്ല, ആവശ്യമുള്ള കാര്യങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണത്തിൽ‌ മുന്നിൽ എത്തിയവർ തന്നെയാണ് ഭരിക്കാൻ കയറുന്നത്. എന്നാൽ മറ്റുള്ളവർക്ക് ഇതിൽ റോളില്ല എന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ മുന്‍കൈയെടുക്കാനുള്ള അവകാശം ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കുണ്ട്. ഭരണം നടക്കണം എന്നുള്ളതുകൊണ്ടാണ് അത്. അതേസമയം പ്രതിപക്ഷത്തുള്ളവരുമായും സംസാരിച്ച് സമന്വയമുണ്ടാക്കി വേണം ഭരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കെല്ലാം നന്മ വരുന്ന പരിപാടികള്‍ ഒത്തൊരുമിച്ചു നടപ്പാക്കുകയാണ് വേണ്ടത്. അതിനു മുന്‍കൈയെടുക്കേണ്ടത് ഭൂരിപക്ഷം കിട്ടുന്ന കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ രൂക്ഷ വിമർശനമായിരുന്നു നടത്തിയിരുന്നത്. എന്നാൽ അതിന് ചുട്ട മറുപടി തന്നെ അടൂർ കൊടുക്കുകയും ചെയ്തിരുന്നു. വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നുമായിരുന്നു അടൂർ അന്ന് പ്രതികരിച്ചിരുന്നത്.

നിരവധി പ്രമുഖരായിരുന്നു അന്ന് അടൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. പാകിസ്താനിൽ ആളുകൾ നിറഞ്ഞല്ലോ അതുകൊണ്ടായിരിക്കാം ഇപ്പോൾ ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞതെന്ന പപരിഹാസമായിരുന്നു സംവിധായകൻ കമൽ നടത്തിയത്. അറബികൾ ഒട്ടകത്തെ അറക്കില്ലെന്ന് പറഞ്ഞവരാണഅ നുണ വിളമ്പുന്നതെന്നായിരുന്നു മുസ്ലീം ലീഗ് കെപിഎ മജീദ് പറഞ്ഞത്. ബി ഗോപാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐയും സിപിഎമ്മും രംഗത്തെത്തിയിരുന്നു. എന്നാൽ ബി ഗോപാലകൃഷ്ണന്റെ വാദത്തിന് അനുകൂല നിലപാട് എടുക്കാൻ കേരളത്തിലെ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയണ് ബി ഗോപാലകൃഷ്ണനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നത്. ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതൃത്വം തള്ളുകയാണ്.

NO COMMENTS