രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു സുഗമമാകും

201

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യം രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റി​ലെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണു രാ​ഷ്‌​ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം അ​ത​തു സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ അ​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യെ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം കൊ​ണ്ടു ഹ​രി​ച്ച് അ​തി​നെ വീ​ണ്ടും ആ​യി​രം​കൊ​ണ്ടു ഹ​രി​ച്ചു​കി​ട്ടു​ന്ന സം​ഖ്യ​യാ​ണ് ആ ​സം​സ്ഥാ​ന​ത്തെ എം​എ​ൽ​എ​യു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം. 86-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​പ്ര​കാ​രം 1971-ലെ ​സെ​ൻ​സ​സ് ക​ണ​ക്കാ​ണ് സം​സ്ഥാ​ന ജ​ന​സം​ഖ്യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. അ​തു​പ്ര​കാ​രം യു​പി​യി​ലെ എം​എ​ൽ​എ​മാ​രു​ടെ മൊ​ത്തം വോ​ട്ടി​ന്‍റെ മൂ​ല്യം 83,824 വ​രും. എ​ല്ലാ സം​സ്ഥാ​ന​ത്തും കൂ​ടി​യു​ള്ള എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന്‍റെ മൂ​ല്യം 5,49,474 വ​രും. പാ​ർ​ല​മെ​ന്‍റി​ലെ മൊ​ത്തം വോ​ട്ട് മൂ​ല്യം 5,49,408-ഉം ​ഇവ ചേർന്ന് 10,98,882 ഉം ആ​ണു രാ​ഷ്‌‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആകെ വോ​ട്ട് മൂ​ല്യം. ജ​യി​ക്കാ​ൻ വേ​ണ്ട​ത് 5,49,442.
ഇ​ന്ന​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​തോ​ടെ മൊ​ത്തം വോ​ട്ട് മൂ​ല്യ​ത്തി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ എ​ൻ​ഡി​എ​യ്ക്കു സാ​ധി​ച്ചു. ജൂ​ലൈ 25-നാ​ണു രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്. അ​തി​നു മു​ൻ​പു ലോ​ക്സ​ഭ​യി​ലെ​യും നി​യ​മ​സ​ഭകളി ലെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഏ​പ്രി​ലി​ൽ വി​വി​ധ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കും. ഓ​ഗ​സ്റ്റി​ൽ ഉ​പരാ​ഷ്‌​ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി​യും വി​ര​മി​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ്. അ​വി​ടെ എ​ൻ​ഡി​എ​യ്ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ട്.

NO COMMENTS

LEAVE A REPLY