പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ‌ പരിക്ക്‌

195

ലിസ്‌ബണ്‍ : പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ‌ പരിക്ക്‌. സെര്‍ബയക്കെതിരായ യൂറോ കപ്പ്‌ യോഗ്യത മത്സരത്തിനിടെ പരിക്കുമൂലം യുവന്റസുകാരന്‍ കളം വിട്ടു. പേശിവലിവാണ്‌ റൊണാള്‍ഡോയെ വലച്ചത്‌. മത്സരത്തിന്റെ ആദ്യപകുതിയില്‍ റൊണാള്‍ഡോ കളം വിട്ടു. പരിക്ക്‌ ഗുരുതരമല്ലെന്നും രണ്ടാഴ്‌ചത്തെ വിശ്രമം ആവശ്യമാണെന്നും റൊണാള്‍ഡോ പറഞ്ഞു.

ഇതിനിടെ യൂറോ യോഗ്യതയില്‍ സെര്‍ബിയ നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗലിനെ ഒരു ഗോളിന്‌ സമനിലയില്‍ തളച്ചു. പറങ്കികളുടെ രണ്ടാം സമനിലയാണിത്‌. ദുസാന്‍ ടാഡിച്ചിന്റെ പെനല്‍റ്റിയില്‍ മുന്നിലെത്തിയ സെര്‍ബിയയെ ഡാനിലോ പെരേരിയയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ഒപ്പം പിടിച്ചു .

മറ്റ് ‌ മത്സരങ്ങളില്‍ ഇംഗ്ലണ്ട് ‌ ഒന്നിനെതിരെ അഞ്ച് ‌ ഗോളുകള്‍ക്ക് ‌ മൊണ്ടെനെഗ്രോയെ തകര്‍ത്തു . ലോകചാമ്ബ്യന്മാരായ ഫ്രാന്‍സ് ‌ നാല് ‌ ഗോളുകള്‍ക്ക് ‌ ഐസ്‌ലന്‍ഡിനെ കീഴടക്കി .

NO COMMENTS