ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കുന്നതിനു ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

232

പത്തനംതിട്ട: ഓണ്‍ലൈനില്‍ മീന്‍ വാങ്ങുന്നതിന് ഭാവിയില്‍ സംവിധാനമൊരുക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം മൈതാനത്ത് മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഓണ്‍ലൈനില്‍ മീന്‍ ബുക്ക് ചെയ്താല്‍ അത് വീട്ടിലെത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.വീട്ടിലെത്തിക്കുന്നതിനാല്‍ വില അല്‍പ്പം കൂടുമെന്നു മാത്രം.മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും മത്സ്യഫെഡിന്റെ ശൃംഖല കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കും.ഉള്‍നാടന്‍ മത്സ്യകൃഷി നല്ലൊരു വരുമാന സാധ്യതയാണ്. 12 കോടി മത്സ്യക്കുഞ്ഞുങ്ങളാണ് നമുക്ക് ആവശ്യം. എന്നാല്‍ നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 2 കോടി മത്സ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ്. ഇതിനും നാം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാലുകോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി കൊല്ലത്ത് രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സാധ്യത പരിശോധിക്കും. കുളങ്ങള്‍ വൃത്തിയാക്കി പഞ്ചായത്തുകളുടെ ചുമതലയില്‍ മത്സ്യകൃഷി നടത്താം. ഇതിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെയും തീറ്റയും ഫിഷറീസ് വകുപ്പ് നല്‍കും. ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY