കമല്‍ സി ചാവറയെ പൊലീസ് അറസ്റ്റുചെയ്തു

249

തിരുവനന്തപുരം: എഴുത്തുകാരന്‍ കമല്‍ സി ചാവറയെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് അറസ്റ്റ്. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ യുവാവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പരാതി നല്‍കാനെത്തിയതിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് കമല്‍ സി ചാവറ കമ്മീഷണറുടെ ഓഫീസിലെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ കേസ് പ്രത്യേകം പരിഗണിക്കണമെന്നും യുവാവിനെതിരായ പരാതി തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളമെന്നും നന്നായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം തര്‍ക്കത്തിനിടയില്‍ കമല്‍ സി ചാവറയെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ ആരോപണം.

NO COMMENTS

LEAVE A REPLY