കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം

20

കാസർകോട് : കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം. ജില്ലപൊലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ്ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ പോലീസ് സുരക്ഷയുടെ ചുമതല വഹിക്കുന്നു. കൂടാതെ നാല് ഡി വൈ എസ് പിമാർ,പന്ത്രണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാർ 60 എസ് ഐ മാർ അടക്കം 500 ഓളം പോലീസു കാരെയാണ് കലോത്സവ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

കാസർകോട്, കണ്ണൂർ സർവകലാശാല കലോത്സവത്തിൻറെ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം മാർച്ച് 25ന് നാലുമണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. സി നിർവഹിക്കും .പോലീസ് സേനക്ക് കാസറഗോഡ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സുധാകരനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു

NO COMMENTS