പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വായന ദിനത്തിൽ അമ്പലത്തറ നാഷണൽ കോളേജിലെ എൻ എസ്എസ് യൂണിറ്റും പങ്കാളികളായി

67

പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വായനദിനം-സംസ്ഥാനതല സമ്മേളനത്തിൽ തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റും പങ്കാളികളായി. കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങ്

28-ാമത് ദേശീയ വായന മഹോത്സവവും ദേശീയ വായനാദിന മാസാചരണവും പി.എൻ. പണിക്കർ അനുസ്മരണവും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവിതരണ മന്ത്രി ജി.ആർ.അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരുന്നു.

പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. പന്ന്യൻ രവീന്ദ്രൻ ,ആമുഖം പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ: പി.ജെ. കുര്യൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. മുൻ കേന്ദ്ര മന്ത്രി ശ്രീ. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐഎഎസ് ഗുരുവന്ദനം നടത്തി. മുൻ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ടി.കെ.എ. നായർ ഐഎഎസ് (Retd) പുസ്തക പ്രകാശനം നടത്തി. അഡ്വ: വി.കെ. പ്രശാന്ത് MLA അക്ഷരവനം ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി-സ്പീക്കർ എം. വിജയകുമാർ
മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മീഡിയ അക്കാദമി ചെയർമാൻ ശ്രീ. ആർ.എസ്. ബാബു, ഐ&പി.ആർ.ഡി അഡീഷണൽ ഡയറക്ടർ, ശ്രീ. കെ. അബ്ദുൾ റഷീദ്, എൻ എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർഡോ. അൻസർ ആർ തുടങ്ങിയവർ
ആശംസകൾ അർപ്പിച്ചു.

പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ തിരുവനന്തപുരം നാഷണൽ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ, എൻഎസ്എസ് വോളണ്ടിയർ മാരായ ഉബൈദ്, ജാസിം, ഹന്നാ ജഹാൻ, അരുന്ധതി, ആദിൽ, ലക്ഷ്മി പ്രിയ, ഷിഫാ താജ്, അഫ്സൽ, ആതിഫ്, അഫ്നാൻ, ഗൗരി ശങ്കർ, നന്ദകുമാർ, അശ്വിൻ, സൽമാൻ ഫാരിസ്, പൗർണമി, ഷിയാസ്, വൈഷ്ണവ്, സിദ്ധാർത്ഥ്, റാഷിദ് തുടങ്ങിയവരും വിവിധ കോളേജുകളിൽ നിന്നെത്തിയ വോളണ്ടിയേഴ്സും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY