വിശ്വാസികള്‍ക്കായി സര്‍വ്വ ആരാധനലായങ്ങളും തുറക്കപ്പെടണമെന്ന് മുഖ്യമന്ത്രി

136

കൊച്ചി : ദെെവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സകല ആരാധനാലയങ്ങളിലും പോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സകല ആരാധനാലയങ്ങളും അവര്‍ക്കായി തുറക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പണ്ട് പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. വഴി നടക്കാനുളള അവകാശം ഉണ്ടായിരുന്നില്ല, സ്ത്രീകള്‍ക്ക് മാറ് മറക്കാനുളള അവകാശം ഉണ്ടായിരുന്നില്ല. ഇതെല്ലാം നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് മാറ്റങ്ങള്‍ വരുത്തി അവകാശങ്ങള്‍ നേടിയെടുത്തത്. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം പടുത്തുയര്‍ത്തപ്പെട്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

NO COMMENTS