പി.​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ല്‍ ത​ക​ര്‍​ത്തു.

191

ത​ല​ശേ​രി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ല്‍ ത​ക​ര്‍​ത്തു. മാ​ട​പ്പീ​ടി​ക കൊ​മ്മ​ല്‍ വ​യ​ലി​ല്‍ ബാ​ല​ന്‍ എന്നയാളുടെ വീ​ടി​ന്‍റെ മ​തി​ലാ​ണ് അ​ര്‍​ധ രാ​ത്രി​യി​ല്‍ അ​ക്ര​മി സം​ഘം ത​ക​ര്‍​ത്ത​ത്. ചെ​ങ്ക​ല്ലി​ല്‍ നി​ര്‍​മ്മി​ച്ച മ​തി​ല്‍ ക​ല്ലു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യാ​ണ് ത​ക​ര്‍​ത്ത​ത്. ആ​ര്‍എ​സ്‌എ​സ്-ബി​ജെ​പി സംഘമാണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സിപിഎം ​ആ​രോ​പി​ച്ചു.

സിപിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ.​എ​ന്‍.​ഷം​സീ​ര്‍ എംഎ​ല്‍എ, ​ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​രാ​ഘ​വ​ന്‍, എ.​ശ​ശി, എ​ന്‍.​എം. പ്ര​ജി​ത്ത്, തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി. ഉടമ ബാ​ല​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വീ​ടി​നു മു​ന്നി​ലെ മ​തി​ലി​ല്‍ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ​തെ​ന്ന് സിപിഎം ​നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം സൃ​ഷ്‌​ടി​ക്കാ​നു​ള്ള യു​ഡി​എ​ഫ്-ആ​ര്‍​എ​സ്‌എ​സ് സം​ഘ​ത്തി​ന്‍റെ ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ല്‍ ത​ക​ര്‍​ത്ത​തി​നു പി​ന്നി​ലെ​ന്ന് എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ ആരോപിച്ചു. ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​തി​ല്‍ ത​ക​ര്‍​ത്ത​തെ​ന്നും അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഷം​സീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

NO COMMENTS