ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ‘ആവാസ്’, ‘അപ്നാ ഘര്‍’ എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

175

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന ‘ആവാസ്’, താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ‘അപ്നാ ഘര്‍’ എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. തൊഴില്‍ തേടി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്.സ്വന്തം നാടു വിട്ട് കേരളത്തില്‍ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മള്‍ മനസിലാക്കണം. ഇവരില്‍ പലരുടെയും ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴില്‍-ആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല.തൊഴിലുടമകളുടെ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നവരുമാണിവര്‍. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണെന്നും വ്യത്യസ്ത നാടുകളില്‍ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY