കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

151

കണ്ണൂര്‍ : കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണ്. ഈ മാസം 30ന് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിട്ടില്ല. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഒരു ദിവസം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമേ തീയതി നിശ്ചയിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി വിജയന്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെ ഉദ്ഘാടനം 30ന് ആലുവയില്‍ നടക്കുമെന്നും പ്രധാനമന്ത്രിക്ക് എത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി തന്റെ നിലപാടു വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY