സുപ്രീംകോടതി വിധി യുഡിഎഫ് മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിനു കിട്ടിയ തിരിച്ചടി : വി.എം.സുധീരന്‍

171

ആലപ്പുഴ• യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമുള്ള തിരിച്ചടിയാണു ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തില്‍ സഹകരണ ബാങ്കുകളോടു കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനീതി സുപ്രീംകോടതി തിരുത്തുമെന്നു കരുതിയിരുന്നെങ്കിലും ഉണ്ടായില്ലെന്നും സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY