പത്ര ദൃശ്യ മാധ്യമപ്രവർത്തക അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

10

തിരുവനന്തപുരം കേരള പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA ) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നാളെ (27.10.23) വൈകിട്ട് 3.30 ന് സെക്രട്ടറിയേറ്റിന് സമീപത്തെ റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും. കൺവെൻഷൻ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും.

ജില്ലാ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ , ഫോർട്ട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി, ബാർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ജി.മുരളീധരൻ , അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ , ജനറൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ, ട്രഷറർ രാജേഷ് കെ, ജില്ലാ സെക്രട്ടറി ബിജു വി , ട്രഷറർ ഡി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഹെർണിയ ചികിത്സാ രംഗത്ത് നൂതന Administration ലാപ്രാസ്കോപിക് & റോബേട്ടിക് സർജറിയിൽ വിദഗ്ദ്ധനായ യുവ ഡോക്ടർ വിജിൻ.വി.യെ ചടങ്ങിൽ ആദരിക്കും.

NO COMMENTS

LEAVE A REPLY