ഗുരു നാനാക്കിന്‍റെ ജന്മസ്ഥലമായ നങ്കന സാഹിബിലേക്കു വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് അവരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് പാക്ക് സര്‍ക്കാര്‍ തന്നെ അച്ചടിച്ചു നല്‍കും

210

ലഹോര്‍ • സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബിലേക്കു വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് അവരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് പാക്ക് സര്‍ക്കാര്‍ തന്നെ അച്ചടിച്ചു നല്‍കുന്നു. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കടന്നുവരുന്നതിനിടയില്‍ തീര്‍ഥാടകരുടെ പക്കലുള്ള മതഗ്രന്ഥം നശിപ്പിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് ഈ നടപടി. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെയും ഡല്‍ഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയെയും അച്ചടിയില്‍ സഹകരിപ്പിക്കും. ലഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണു നങ്കന സാഹിബ്.

NO COMMENTS

LEAVE A REPLY