ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ സൈനിക മേധാവി

191

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ സൈനിക മേധാവി. എന്നാല്‍ ഇന്ത്യയുടെ സഹകരണം കൂടി ഇതിനു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ ഖമര്‍ ജാവേദ് പറഞ്ഞു. പാകിസ്താന്‍റെ ഒരു വശത്ത് യുദ്ധതല്പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു.
പാകിസ്താനെ അസ്ഥിരമാക്കുന്നതിന് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത് രാജ്യത്തിന്‍റെ സാമ്ബത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയുടെ സാമ്ബത്തികമായ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS