ജമ്മുവില്‍ രാജ്യാന്തര അതിര്‍ത്തിക്കു സമീപം രണ്ടുപേര്‍ പിടിയില്‍

177

ജമ്മു• ജമ്മു കശ്മീരില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി കണ്ടെത്തിയ രണ്ടുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിര്‍ത്തിയിലെ പട്രോളിങ്ങിനിടെയാണ് ഇവര്‍ സുരക്ഷാ സേനയുടെ പിടിയിലായത്.ജമ്മു മേഖലയിലെ ആര്‍എസ് പുര സെക്ടറിലെ അഗ്രെചക് ബെല്‍റ്റിലുള്ള രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന ഒരാളെ കണ്ടെത്തിയത്. അബു ബക്കര്‍ എന്ന ഇയാളെ ചോദ്യം ചെയ്യലിനുശേഷം പൊലീസിനു കൈമാറി.ഇന്നലെ വൈകുന്നേരം പൂഞ്ച് മേഖലയിലെ സൗജിയന്‍ സെക്ടറിലാണ് നാല്‍പ്പത്തൊന്നുകാരനായ മുഹമ്മദ് റാഷിദ് ഖാനെ കണ്ടെത്തിയത്. ഇയാള്‍ പാക്ക് അധീന കശ്മീരിലെ ബാഗ് ജില്ലക്കാരനാണ്.ഇയാളെയും ചോദ്യം ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.