കോഴിക്കോട് 30 ലക്ഷത്തിലധികം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

233

കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധനക്കിടെ മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ അസാധു നോട്ടുകള്‍ പൊലീസ് പിടികൂടി. അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകളാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ റിയാസ് , മുഹമ്മദ് അസ് ലം, അജിത് എന്നിവരില്‍ നിന്നാണ് പണം കണ്ടെടുത്തത്. താമരശേരി ഡിവൈസ്‌പി കെ.അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അസാധുനോട്ട് പിടികൂടിയത്.

NO COMMENTS

LEAVE A REPLY