ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

145

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചു. എതിര്‍പ്പുകളെല്ലാം അവഗണിച്ചാണ് ഉത്തരകൊറിയയുടെ നടപടി. 500 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പടിഞ്ഞാറന്‍ പ്രദേശമായ പുക്ചാംഗില്‍ വച്ചാണ് പരീക്ഷണം നടന്നത്. അതേസമയം, ബാലിസ്റ്റിക് മിസൈലാണോ പരീക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തയില്ല. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ അണുവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനായി ഉയര്‍ന്ന ആംഗിളിലാണു മിസൈല്‍ വിക്ഷേപിച്ചതെന്നും 2112 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ഹ്വാസോംഗ് -12 ഇനം മിസൈല്‍ 787 കിലോമീറ്റര്‍ പിന്നിട്ടശേഷമാണ് ജപ്പാന്‍ സമുദ്രത്തില്‍ പതിച്ചതെന്നും കെസിഎന്‍എ വാര്‍ത്താ ഏജന്‍സി അന്ന് അറിയിച്ചു.

NO COMMENTS

LEAVE A REPLY