ഇടുക്കിയില്‍ അമ്പത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

175

ഇടുക്കി: ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറയിൽ അമ്പത് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി റെജിയെയാണ് എക്സൈസിന്‍റെ പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
അടുത്തകാലത്ത് നടന്ന വലിയ കഞ്ചാവു വേട്ടക്കളിലൊന്നാണിത്. തിങ്കഴാഴ്ച രാത്രി 8 മണിയോടെ നാര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് വാഹനപരിശോധനയ്ക്കിടെ കാറിനു കൈകാണിക്കുന്നത്. കാറില്‍ മൂന്നു പേരുണ്ടായിരുന്നു.
പിന്‍സീറ്റിലും ഡിക്കിയിലും നിറച്ച ചാക്കു കെട്ടുകളില്‍ എന്താണെന്നു ചോദിച്ചപ്പോള്‍ ഏലയ്ക്കയാണെന്നായിരുന്നു മറുപടി. തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു പേര്‍ ഇറങ്ങിയോടുകയായിരുന്നു.
കാറിന്‍റെ ഉടമ മുരിക്കാശ്ശേരി സ്വദേശി ഷാജി, വീരപ്പന്‍ എന്ന പ്രതീഷ് എന്നിവരെ പൊലീസ് തിരയുന്നു.

NO COMMENTS

LEAVE A REPLY