ആനുകൂല്യങ്ങള്‍ക്ക് ആധാര്‍; പാര്‍ലമെന്റില്‍ ബഹളം

144

ദില്ലി: ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. എല്ലാവര്‍ക്കും ആധാര്‍ കിട്ടുന്നത് വരെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എസ്‌പി ജെഡിയു അംഗങ്ങളാണ് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ രാജ്യസഭയില്‍ രംഗത്തെത്തിയത്. പല തവണ കേന്ദ്രം വിശദീകരിച്ചിട്ടും ഇക്കാര്യത്തില്‍ വ്യക്തയില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചു.

എന്നാല്‍ സബ്സിഡികള്‍ ബാങ്കുവഴി നല്‍കുന്നതില്‍ നിന്ന് പിന്നോട്ട പോകാനാകില്ലെന്ന് മന്ത്രി വെങ്കയ്യനായിഡു വിശദീകരിച്ചു. പാചകവാതക സബ്സിഡി ബാങ്ക് വഴി നല്‍കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേധ്ര പ്രഥാനും വ്യക്തമാക്കി. പരാതി കിട്ടിയതിനാല്‍ അസാമില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു. ചോദ്യോത്തരവേളയും റദ്ദാക്കി. നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന കായകുളം താലവൈദ്യുതനിലയം അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ ലോകസഭയില്‍ കെസി വേണുഗോപാലിനെ അറിയച്ചു. ഇതിനിടെ പാര്‍ലമെന്റിന്റെ സുരക്ഷാമേഖലയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എഎപി എംപി ഭഗവന്ത് മാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വിശദീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാം തീയതിക്ക് മുന്‍പ് സമര്‍പ്പിക്കും.

NO COMMENTS

LEAVE A REPLY