ഐഎസ് ബന്ധമുണ്ടെന്നു കണ്ടെത്തിയ യുവതി പിടിയിൽ

160

കാസർകോട്∙ തൃക്കരിപ്പൂരിൽനിന്നു കാണാതായവരുടെ സംഘത്തെ രാജ്യത്തിനു പുറത്തേക്കു കടക്കാൻ സഹായിച്ച യുവതിയെ കേരള പൊലീസ് ഡൽഹിയിൽ പിടികൂടി. ഡൽഹി സ്വദേശിയായ ജാസ്മി എന്ന യുവതിയാണ് പിടിയിലായത്. തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദുമായി ജാസ്മിക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജാസ്മി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്നാണ് പിടിയിലായത്. കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

NO COMMENTS

LEAVE A REPLY