കൊല്ലം ശക്തികുളങ്ങരയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു മരണം

237

കൊല്ലം∙ മത്സ്യബന്ധനത്തിനിടെ വള്ളം തകർന്നു രണ്ടു പേർ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപെടുത്തി. നീണ്ടകര പുത്തൻതുറ സ്വദേശികളായ ഡാനി, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. ഇൻബോർഡ് വളളത്തിൽ മത്സ്യബന്ധനത്തിനുശേഷം മത്സ്യം ചെറിയ കാരിയർ വള്ളത്തിൽ കരയിലെത്തിക്കുന്നതിനിടെ ഈ വള്ളം തിരയിൽപ്പെട്ടു തകരുകയായിരുന്നു. കടലിൽ ഒഴുകി നടന്ന ഇവരെ മറ്റു മത്സ്യത്തൊഴിലാളികളാണ് രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിക്കുംമുൻപേ രണ്ടു പേരും മരിച്ചു. രക്ഷപെട്ട രണ്ടു പേർ ജില്ലാ ആശുപത്രിയിൽ.

NO COMMENTS

LEAVE A REPLY