അടിമകളായ പെൺകുട്ടികളെ വിൽക്കാൻ ഐഎസിന്റെ ഓൺലൈൻ പരസ്യം

164

ബഗ്ദാദ് ∙ ലൈംഗിക അടിമകളാക്കി വച്ചിരിക്കുന്ന യസീദി പെൺകുട്ടികളെ ഐഎസ് ഭീകരർ വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും വിൽക്കുന്നതായി റിപ്പോർട്ട്. പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനു പിന്നാലെയാണ് ‘ഓൺലൈൻ വ്യാപാര’ത്തിലേക്കും ഐഎസ് കടന്നിരിക്കുന്നത്.

‘കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ കടന്നു, ഉടൻ തന്നെ വിൽക്കപ്പെടും’– മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന ഐഎസിന്റെ പരസ്യമാണിത്. അറബി ഭാഷയിലാണ് പരസ്യം.

സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഭീകരപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനാണ് പെൺകുട്ടികളെ കച്ചവടം ചെയ്യുന്നതെന്നാണ് സൂചന.

3,000 ത്തോളം യസീദി പെൺകുട്ടികളെ ഭീകരർ ലൈംഗിക അടിമകളാക്കി വച്ചിട്ടുണ്ടെന്നാണ് കണക്ക്. 2014 ൽ മാത്രം ആയിരക്കണക്കിനു യസീദി യുവതികളെയും കുട്ടികളെയുമാണ് ഭീകരർ തടവിലാക്കിയത്.
courtesy : manorama online

NO COMMENTS

LEAVE A REPLY