ജിംനാസ്റ്റിക്സിൽ ദീപ കർമാകർ ഫൈനലിലേക്കു യോഗ്യത

179

റിയോ ഡി ജനീറോ∙ റിയോ ഒളിംപിക്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദീപാ കര്‍മാകര്‍. ആര്‍ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ വിഭാഗത്തിൽ ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ താരമാണ് ദീപ. അണ്‍ ഈവന്‍ ബാര്‍സ് വിഭാഗത്തിലാണ് ചരിത്രനേട്ടം. 1964ല്‍ പുരുഷവിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടിൽ ആദ്യ എട്ടു പേരാണ് ഫൈനലിലെത്തുക എന്നിരിക്കെയാണ് എട്ടാമതായുള്ള ദീപയുടെ ഫൈനൽ പ്രവേശം. ഓഗസ്റ്റ് 14-നാണ് ഈയിനത്തിന്റെ ഫൈനൽ. മൽസരത്തിന്റെ ആദ്യ മൂന്നു ഡിവിഷനുകൾ അവസാനിക്കുമ്പോൾ ആറാംസ്ഥാനത്തായിരുന്നു ദീപ. നാലാം ഡിവിഷനിൽ ഏഴാം സ്ഥാനത്തേക്കും അവസാന ഡിവിഷനിൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടെങ്കിലും ഫൈനൽ ഉറപ്പിക്കാനായതോടെ ദീപ ചരിത്രമെഴുതി.
ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ വോൾട്ട്, അൺ ഈവൻ ബാർ, ബാലൻസ് ബീം, ഫ്ളോർ എക്സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മൽസരിച്ചത്. എന്നാൽ, വോൾട്ട് ഒഴികെയുള്ള വിഭാഗങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ദീപയ്ക്ക് സാധിച്ചിരുന്നില്ല. ഓൾറൗണ്ട് വിഭാഗത്തിൽ ദീപ 51-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
52 വർഷങ്ങൾക്കുശേഷമാണ് ജിംനാസ്റ്റിക്സിൽ ഒരു ഇന്ത്യൻ താരം ഒളിംപിക്സ് യോഗ്യത നേടുന്നത്. മാത്രമല്ല, ഒളിംപിക് യോഗ്യത നേടുന്ന ആദ്യ വനിതയുമാണ് ദീപ.

NO COMMENTS

LEAVE A REPLY