ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് യുവതി.

165

പനാജി: ഇരുപത്തിനാലുകാരിയായ സാഫിന ഖാന്‍ സൌദഗാര്‍ക്കാണ് ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. ഡിസംബര്‍ 18 നായിരുന്നു നെറ്റ് പരീക്ഷ. ഗോവയിലെ പനാജിയിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ യുവതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കവേയാണ് ഉദ്യോഗസ്ഥന്‍ ഹിജാബ് അഴിക്കാന്‍ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടത് .

എന്നാല്‍ ഇത് വിസമ്മതിച്ചതോടെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്ളത് യുവതി ആണെന്ന് ഉറപ്പുവരുത്തുന്നതിനായി ചെവികള്‍ പുറത്ത് കാണിക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇത് സമ്മതിച്ച യുവതി വാഷ്റൂമില്‍ പോവാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ അതും ഉദ്യോഗസ്ഥന്‍ നിഷേധിച്ചതായി യുവതി പറഞ്ഞു.

ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതോടെ യുവതി പിന്മാറുകയായിരുന്നു. എന്നാല്‍ പരീക്ഷക്ക് അപേക്ഷിക്കുന്ന സമയത്ത് വെബ്സൈറ്റിലെ പരീക്ഷാ നിയമങ്ങള്‍ നോക്കിയിരുന്നതായും അതില്‍ ഡ്രസ്കോഡിനെക്കുറിച്ച്‌ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു

NO COMMENTS