വിലക്കയറ്റത്തില്‍ ഇന്നു ലോക്സഭയില്‍ ചര്‍ച്ച

188

ല്ലി: വിലക്കയറ്റവിഷയം ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. കെ.സി. വേണുഗോപാല്‍ എംപിയാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. ഇന്നലെ ഈ വിഷയത്തില്‍ രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു.
ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സഭയ്ക്കുപുറത്ത് ചരക്കുസേവനനികുതി ഭേദഗതി ബില്‍ സംബന്ധിച്ച് പലതലത്തിലുള്ള സമവായ ചര്‍ച്ചകളും സര്‍ക്കാര്‍ ഇന്ന് നടത്തും. ഇന്നലെയാണ് ചരക്കുസേവനനികുതി ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

NO COMMENTS

LEAVE A REPLY