മെട്രോയുടെ നിര്‍മാണം വിലയിരുത്താന്‍ ഫ്രഞ്ച് സംഘം ഇന്നു കൊച്ചിയില്‍

193

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡി സംഘം ഇന്ന് കൊച്ചിയില്‍ എത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ മെട്രോയുടെ രണ്ടാം ഘട്ടത്തിനു സാമ്പത്തികസഹായം നല്‍കുന്നതിനെക്കുറിച്ചു കെഎംആര്‍എല്‍ അധികൃതരുമായി ചര്‍ച്ച നടത്തും.
ആലുവ മുതല്‍ പേട്ട വരെയുളള കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് 1527 കോടി രൂപയാണ് എഎഫ്ഡി വായ്പ അനുവദിച്ചിട്ടുള്ളത്. ഇതുവരെയുളള നിര്‍മാണ പുരോഗതി വിലയിരുത്തുകയാണു സംഘത്തിന്റെ പ്രധാന ലക്ഷ്യം. കളമശ്ശേരി മെട്രോ സ്റ്റേഷന്‍, വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍മാണ പുരോഗതി സംഘം പരിശോധിക്കും.
മെട്രോ നിര്‍മാണം കാക്കനാട്ടേക്ക് നീട്ടുന്നതിനു വായ്പ നല്‍കാനും എഎഫ്ഡിയുമായി തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുളള പദ്ധതി പ്രദേശവും സംഘം സന്ദര്‍ശിക്കും.

NO COMMENTS

LEAVE A REPLY