കാവേരി : ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

188

ന്യൂഡല്‍ഹി: കാവേരി നദീജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം ഉടന്‍ നിയന്ത്രിക്കണമെന്നും ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.നിയമം കൈയ്യിലെടുക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കില്ല. പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകളും പൊതുമുതലും നശിപ്പിക്കുന്നതിനു പകരം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. ആ നിലയ്ക്ക് ഔചിത്യത്തോടെ പ്രവര്‍ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY