കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ഭരണത്തിന് വിരാമമായിക്കഴിഞ്ഞെന്ന് നരേന്ദ്ര മോദി

288

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ഭരണത്തിന് വിരാമമായിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തകര്‍ക്കാവുന്നതിന്റെ പരമാവധി അവര്‍ ഇവിടെ ചെയ്തു കഴിഞ്ഞു. ഇത്തരത്തിലൊരു കോണ്‍ഗ്രസ്സ് സംസ്കാരം ഇനി കര്‍ണാടകയ്ക്ക് ആവശ്യമില്ലന്നും മോദി വ്യക്തമാക്കി. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ 90 ദിവസമായി ബി.ജെ.പി നടത്തിവന്ന ‘നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്ര’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രത്തില്‍ നിന്നും പലപ്പോഴും വന്‍ തുക അനുവദിച്ചിട്ടും വികസനമെന്നത് കാര്യക്ഷമമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇപ്പോഴും ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി എത്തിയിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ച്‌ ഭാരത് അഭിയാന്റെ കീഴില്‍ 34 ലക്ഷം ശുചിമുറികള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ചതായും മോദി പറഞ്ഞു.

NO COMMENTS