രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു

221

കോഴിക്കോട്• രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. നദീറിനെതിരെ മതിയായ തെളിവുകളില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നദീറിനെ വിട്ടയയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യാനായിരുന്നു നീക്കം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ആറളം പൊലീസാണ് നദീറിനെ കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത നദീറിനെ ആറളം കോളനിയിലെത്തിച്ച്‌ തെളിവെടുത്തു. ആറളം കോളനിയില്‍ സായുധരായ ഏഴു മാവോയിസ്റ്റുകള്‍ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുത്തുകാരനും നാടക കലാകാരനുമായ കമല്‍ സി. ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY