എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

14

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌ മെന്റ് മെമ്മോയും ട്യൂഷൻ ഫീയും സഹിതം കോളജുകളിൽ നേരിട്ട് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY