അജയ് സിങ് ബോക്സിങ് ഫെഡറേഷന്‍‍ പ്രസിഡന്റ്

236

മുംബൈ • നാലുവര്‍ഷം നീണ്ട ഭരണ പ്രതിസന്ധികള്‍ക്കൊടുവില്‍ ബോക്സിങ് ഫെഡറേഷന്‍ ഇന്ത്യ പ്രസിഡന്റായി സ്പൈസ്ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെയും കായിക മന്ത്രാലയത്തിന്റെയും നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍നിന്നുള്ള രോഹിത് ജിതേന്ദ്ര ജയിനിനെയാണ് 49-15 വോട്ടിന് അജയ് സിങ് പരാജയപ്പെടുത്തിയത്.
എഐബിഎ ഓഷ്യാനിയ സോണ്‍ വൈസ് പ്രസിഡന്റ് എഡ്ഗാര്‍ ടാനര്‍ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിച്ചു. ഉത്തരാഖണ്ഡ് ബോക്സിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് അജയ് സിങ്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പിന്തുണ അജയ് സിങ്ങിനുണ്ടായിരുന്നു. ബോക്സിങ് മികവില്‍ ലോകത്തെ മികച്ച അഞ്ചു രാജ്യങ്ങളിലൊന്നായി രാജ്യത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയം മാറ്റിവച്ച്‌ കളിക്കാരുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു.ബോക്സിങ് ഇന്ത്യ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജെയ്കൗളിയാണ് പുതിയ സെക്രട്ടറി. നേരത്തേ സംസ്ഥാന അസോസിയേഷനുകള്‍ വോട്ടെടുപ്പിലൂടെ പുറത്താക്കിയ വ്യക്തിയെ ഇക്കുറി വന്‍ ഭൂരിപക്ഷത്തിനു തിരഞ്ഞെടുത്തുവെന്ന പ്രത്യേകതയുമുണ്ട്.

NO COMMENTS

LEAVE A REPLY