ശ്രീ അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ നിൽനയും ദേവികയും ദേശീയ ചാമ്പ്യൻഷിപ്പിൽ

216

തിരുവനന്തപുരം : നവംബർ 15 മുതൽ 19 വരെ ജമ്മുവിൽ വച്ച് നടക്കുന്ന 67മത് ദേശീയ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം വെള്ള യാണി ശ്രീ അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനികളായ നിൽന ബിയും ദേവിക റ്റിയും ജൂഡോ വിഭാഗത്തിലാണ് മത്സരിക്കു ന്നത്.

ജൂഡോ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെ പ്രായമുള്ള വിഭാഗത്തിലാണ് നിൽനയും ദേവികയും മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്. ഇവർ രണ്ടുപേരും രണ്ടു വെയിറ്റ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. ചിട്ടയായ പരിശീലനങ്ങളാണ് ഈ സ്കൂളിൽ നടത്തി വരുന്നത്.

കേരളത്തിലെ പിന്നോക്ക വിഭാഗത്തിലെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നതും കായിക മേഖലയ്ക്ക് മാത്രം പ്രാധാന്യം നൽകിയും കായിക താരങ്ങളെ വളർത്തിയെടുത്തും പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ഏക സ്കൂളാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ.

തിരുവനന്തപുരത്ത് സ്പോർട്സ് സ്കൂളുകളിൽ മുൻ നിരയിൽ നിൽക്കുന്ന സായി, ജി വി രാജാ സ്പോർട്സ് സ്കൂൾ, മറ്റു സ്പോർട്സ് അക്കാദ മികൾ ഇവയൊ ക്കെ പിന്തള്ളിയാണ് ഈ രണ്ടു കുട്ടികൾ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തുന്നത്.

NO COMMENTS

LEAVE A REPLY