മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

270

ന്യൂഡല്‍ഹി: ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം രൂപീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖിനെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് വ്യക്തി നിയമ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കേസില്‍ മെയ് 11 മുതല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് വിവാഹമോചനം ചെയ്ത ഗര്‍ഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

NO COMMENTS

LEAVE A REPLY