മുസ്തഫ വധ ശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ.

31

കാസർകോട് : യൂത്ത് ലീഗ് നേതാവ് മുസ്തഫ വധ ശ്രമക്കേസിൽ രണ്ടു പ്രതികളെ കാസറഗോഡ് ഡി വൈ എസ് പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽലുള്ള സംഘം ഇന്നലെ വൈകുന്നേരം 6.30 നു ഉപ്പള നയാ ബസാറിന് സമീപത്തു വച്ചു അറസ്റ്റ് ചെയ്തു .ഉപ്പള നൗഷാദ് മൻസിലിൽ അബ്‌ദുൾ നാസറിന്റെ മകൻ നൗഷാദ് (24)എന്ന് വിളിക്കുന്ന നൗഷാ, ഉപ്പള കൈകമ്പ .ബംഗ്ലാ കോമ്പൗണ്ടിൽ അബ്ദുൽ ഹമീദ് ഖാന്റെ മകൻ ആദം ഖാൻ (22) എന്നിവരാണ് അറസ്റ്റിലായത്. 2020 ജനുവരിയിലാണ് സംഭവം.

കുമ്പള സി ഐ പ്രമോദ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്. ഐ.ലക്ഷ്മി നാരായൺ. തോമസ്. ഓസ്റ്റിൻ. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS