കേരളത്തിലെ ബി​ജെ​പി​ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ആര്‍എസ്‌എസ്.

204

ന്യൂ​ഡ​ല്‍​ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേ​ശീ​യ​നേ​തൃ​ത്വം നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നാണ് ആ​ര്‍​എ​സ്‌എ​സിന്‍റെ ആവശ്യം. നി​ല​വി​ലെ ച​ര്‍​ച്ച​ക​ള്‍ ബി​ജെ​പി​യു​ടെ സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന് ആര്‍എസ്‌എസ് പറയുന്നു. പ്ര​ധാ​ന നേ​താ​ക്ക​ളെ കേ​ര​ള​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​സു​രേ​ന്ദ്ര​നും ശോ​ഭാ സു​രേ​ന്ദ്ര​നും പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും പ്ര​ധാ​ന നേ​താ​ക്ക​ളെ കേ​ര​ള​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​ണ​മെ​ന്നും ആ​ര്‍​എ​സ്‌എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എന്നാല്‍ പത്തനംതിട്ട സീറ്റില്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അടിപിടി തീര്‍ന്നിട്ടില്ല. പ​ത്ത​നം​തി​ട്ട കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. ഇ​തി​നെ ആ​ര്‍​എ​സ്‌എ​സ് നേ​തൃ​ത്വം എ​തി​ര്‍​ക്കു​ന്നു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ മ​ത്സ​ര രം​ഗ​ത്തു​നി​ന്നു മാ​റി നി​ല്‍​ക്കു​ന്ന​തു ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ബി​ജെ​പി​യെ അ​റി​യി​ച്ചു.എന്നാല്‍ ഇതേ സീറ്റിനു വേണ്ടി പി.​എ​സ്. ശ്രീ​ധ​ന്‍​പി​ള്ള വാ​ദി​ക്കു​ന്ന​ത് ബി​ജെ​പി​യെ കു​ഴ​പ്പ​ത്തി​ലാ​ക്കിയിരിക്കുകയാണ്. .ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജയിലില്‍ കഴിഞ്ഞ കെ.​സു​രേ​ന്ദ്ര​നു പ​ത്ത​നം​തി​ട്ട കൊ​ടു​ക്ക​ണ​മെ​ന്ന് അ​ണി​കളുടേയും അഭിപ്രായം.

NO COMMENTS