കേരളാ ബ്ലാസ്റ്റേഴ്സ് – അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍

224

കൊല്‍ക്കത്ത• ഐഎസ്‌എല്‍ മൂന്നാം സീസണില്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ വിജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി ആതിഥേയരായ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത സെമിയില്‍. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടിയാണ് സമനില പാലിച്ചത്. എട്ടാം മിനിറ്റില്‍ മലയാളി താരം സി.കെ.വിനീതിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ്, 10 മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങി സമനിലയില്‍ കുരുങ്ങുകയായിരുന്നു. 18-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സ്റ്റീഫന്‍ പിയേഴ്സനാണ് കൊല്‍ക്കത്തയ്ക്ക് സമനില സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ വിജയത്തിനായി ഇരുടീമുകളും പൊരുതിനോക്കിയെങ്കിലും ലക്ഷ്യം അകന്നതോടെ മല്‍സരം ഇതേ സ്കോറില്‍ അവസാനിച്ചു. സമനിലയോടെ 13 മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായാണ് കൊല്‍ക്കത്ത സെമി ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനും 19 പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലായതാണ് ടീമിന് വിനയായത്. ഇതോടെ ഡിസംബര്‍ നാലിന് കൊച്ചിയില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മല്‍സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ നിര്‍ണായകമായി. ഈ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാം. നാളെ ഡല്‍ഹിക്കെതിരെ നോ‍ര്‍ത്ത് ഈസ്റ്റ് തോറ്റാല്‍ ഈ മല്‍സരം കളിക്കാതെ തന്നെ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

NO COMMENTS

LEAVE A REPLY