യോഗി ആദിത്യനാഥിനെ അനുകൂലിച്ച്‌ മുദ്രവാക്യം വിളിച്ച കുട്ടിയെ സമാജ് വാദി പാര്‍ട്ടി നേതാവ് വെടിവച്ചു കൊന്നു

209

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച്‌ മുദ്രവാക്യം വിളിച്ച കുട്ടിയെ സമാജ് വാദി പാര്‍ട്ടി നേതാവ് ശിശുപാല്‍ സിംഗ് വെടിവച്ചു കൊന്നു. അസ്മോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മധനിലായിരുന്നു സംഭവം. ബിജെപി പ്രാദേശിക നേതാവ് മോനു സിംഗിന്റെ സഹോദരന്‍ നാന്‍ഹിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കുട്ടി മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രവാക്യം വിളിച്ചെന്നും ഇതു കേട്ട് പ്രകോപിതനായ ശിശുപാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിരോധമാണ് കൊലയ്ക്കു പിന്നിലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY