മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ റിലേ സത്യാഗ്രഹം തുടങ്ങി

286

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ, മൂന്നാറില്‍ റിലേ സത്യാഗ്രഹം തുടങ്ങി. പൊമ്പിളൈ ഒരുമൈ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീലതയാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്. പകലും രാത്രിയും ഒരാള്‍ വീതമാണ് സത്യാഗ്രഹമിരിക്കുക. ആരോഗ്യനില മോശമായതോടെയാണ് അഞ്ച് ദിവസം നീണ്ട നിരാഹാര സമരം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചതും തുടര്‍ന്ന് സത്യാഗ്രഹം തുടങ്ങിയതും. ഇവര്‍ക്ക് പിന്തുണയുമായി ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഇന്ന് മൂന്നാറിലെ സമരപ്പന്തലിലെത്തും. നിരാഹാര സമരം നടത്തിയിരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കണമെന്നവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ പ്രകടനം നടത്തും.

NO COMMENTS

LEAVE A REPLY