കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ അ​മീ​ന മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല; മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

324

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ അ​മീ​ന​യെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ കെഎസ് യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നു മ​റു​പ​ടി​യു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ അ​മീ​ന മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് ഹൈ​ക്ക​മാ​ന്‍​ഡാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

തി​രു​ത്ത​ല്‍ വാ​ദ​ത്തി​ന് നേ​തൃ​ത്വം​കൊ​ടു​ത്ത ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ങ്കി​ലും, പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം ഉ​ള്‍​കൊ​ള്ളാ​തെ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കൃ​ത്യ​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ഭി​ജി​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഷാ​ന​വാ​സി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

NO COMMENTS