എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് കേരളത്തിൽ

177

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് ജനുവരി 2 മുതല്‍ പതിനാലു ജില്ലകളിലും പര്യടനം നടത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.
ആദ്യഘട്ട പര്യടനം ജനുവരി രണ്ടിന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും. 3ന് കണ്ണൂര്‍, 4ന് കോഴിക്കോട്,5ന് വയനാട്, 6ന് മലപ്പുറം, ജില്ലകളില്‍ പര്യടനം നടത്തും.
രാവിലെ പത്തിന് ജില്ലാ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നടക്കുന്ന നേതാക്കളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കും. ജില്ലകളുടേയും പാര്‍ലമെന്റ് മണ്ഡലങ്ങളുടേയും ചുമതലയുള്ള നേതാക്കളും എ.ഐ.സി.സി, കെ.പി.സി.സി നേതാക്കളും ജില്ലാ നേതൃയോഗത്തില്‍ സംബന്ധിക്കും. യോഗശേഷം സംഘടനാ വിഷയങ്ങളെ കുറിച്ചും ജില്ലയില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്‍ ഒരുക്കങ്ങളെ കുറിച്ചും നേതാക്കളെ പ്രത്യേകം കണ്ട് ആശയവിനിമയം നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മൂന്നാംഘട്ടത്തില്‍ പാലക്കാട്,തൃശ്ശൂര്‍, എറണാകുളം,ഇടുക്കി, കോട്ടയം ജില്ലകളിലുമാണ് പര്യടനം നടത്തുക. ഈ ജില്ലകളിലെ മുകള്‍ വാസ്‌നിക്കിന്റെ സന്ദര്‍ശന തീയതി പിന്നാലെ അറിയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

NO COMMENTS