ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം.

211

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം. പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിലാണ് തീപിടിത്തം.അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ താഴെ നിലയിലാണ്‌ ഗോഡൗണ്‍.പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.

നാല്‌ അഗ്‌നിശമനയൂണിറ്റുകള്‍ തീയണയ്‌ക്കാനുള്ള ശ്രമത്തിലാണ്‌. തീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് സമീപത്തെ ലോഡ്ജുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒരു മണിക്കൂറായിട്ടും അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണു വിവരം ലഭിക്കുന്നത്‌. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം

NO COMMENTS