പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരി റംല ബിഗം അന്തരിച്ചു

19

കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതു ശൈലി നിലനിർത്തിയ കലാകാരി റംല ബിഗം അന്തരിച്ചു. 83 വയസായിരുന്നു. ഇസ്ലാമിക കഥകൾക്ക് പുറമെ ഓടയിൽ നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗ രൂപത്തി ൽ അവതരിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈന് യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയ മകളായി 1946 നവംബർ മൂന്നിന് ജനിച്ച റംല കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില് ഹിന്ദി ഗാനങ്ങള് ആലപിച്ചിരുന്നു. ഹുസ്നുല് ബദ്റൂല് മുനീര് എന്ന കഥാപ്രസംഗം അവതരിപ്പിച്ച തോടെ ഏറെ പ്രശസ്തയായി. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് മഹാകവി മോയിൻ കുട്ടി വൈദ്യർ പുരസ്കാരവും ലഭിച്ചിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം.

NO COMMENTS

LEAVE A REPLY