ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് കോടിയേരി ബാലകൃഷ്ണന്‍

225

തിരുവനന്തപുരം : നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ ഭാരവാഹികളും എം.എല്‍.എമാരുമായ കെ.ബി.ഗണേശ് കുമാര്‍,​ മുകേഷ് എന്നിവര്‍ സി.പി.എം അംഗങ്ങളല്ലെന്ന് കോടിയേരി പറഞ്ഞു. അതിനാല്‍ തന്നെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അവരോട് വിശദീകരണം ചോദിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സി.പി.എം നിലപാട് വ്യ​ക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനേയും കോടിയേരി പിന്തുണച്ചു. ലാലിനെതിരായ ആക്രമണോത്സുക പ്രതിഷേധം ആശാസ്യമല്ലെന്ന് മാത്രമല്ല,​ ഗുരുതരമായ തെറ്റാണെന്നും കോടിയേരി പറഞ്ഞു.

NO COMMENTS