മണിപ്പൂരില്‍ ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

191

ഇംഫാല്‍: മണിപ്പൂരില്‍ എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാരാണ് ബീരേന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് അധികാരമേല്‍ക്കുന്നത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയുമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. തിങ്കളാഴ്ച ബീരേന്‍ സിങ്ങിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു. ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കും 21 എംഎല്‍എമാര്‍ക്കുമൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാന്‍ രൂപീകരിക്കാന്‍ അനുമതി തേടി. ഹെയ്ങാങ്ങില്‍ നിന്നാണ് ബീരേന്‍ സിങ്ങ് ഇത്തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോള്‍ താരവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം. 2002ല്‍ ഡെമോക്രറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയിലൂടെയാണ് ബീരേന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2004ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബീരേന്‍ സിംഗ് ഒരു വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. മുമ്പ് ഒക്രം ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY